അടിമാലി: പരീക്ഷാനടത്തിപ്പിൽ വീഴ്ചപറ്റിയ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റിനുമുന്നിൽ നടത്തുന്ന ഉപവാസസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യുഡിഎഫ് അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
പ്രകടനത്തിന് യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ.എസ്. റിയാദ്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജോർജ് തോമസ്, ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ്, സിഎംപി യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി കെ.എ. കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി ടി.എസ്. സിദ്ദിഖ്, എം.ഐ. ജബ്ബാർ, അനസ് ഇബ്രഹിം, എം.എ. അൻസാരി, പയസ് എൻ. പറന്പിൽ, കെ.ജെ. സിബി എന്നിവർ നേതൃത്വംനൽകി.
യുഡിഎഫ് പ്രകടനം
10:55 PM Mar 30, 2017 | Deepika.com