മു​രി​ക്കാ​ശേ​രി​യി​ൽ​നി​ന്നു കാ​ണാ​താ​യ യു​വാ​വി​നെ മുംബൈ​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന

10:53 PM Mar 30, 2017 | Deepika.com
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി​യി​ൽ​നി​ന്നും കാ​ണാ​താ​യ പ്ര​ണ​വ് എ​ന്ന 19 കാ​ര​നെ​യും അ​യ​ൽ​വാ​സി 17 കാ​രി​യെ​യും മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഇ​ടു​ക്കി പോ​ലീ​സി​ന് അ​റി​വു​ല​ഭി​ച്ചു. ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​നാ​യി മും​ബൈ​ക്കു പോ​യി​ട്ടു​ണ്ട്.
ക​ട്ട​പ്പ​ന, ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ​നി​ന്നും കാ​ണാ​താ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റു ര​ണ്ടു ക​മി​താ​ക്ക​ളെ​യും ഇ​വ​ർ​ക്കൊ​പ്പം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​ട്ടു​ള്ള​താ​യാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ടു​ക്കി പോ​ലീ​സ് അ​റി​യി​ച്ചു.