സ്വീകരണം നല്കി
10:41 PM Mar 30, 2017 | Deepika.com
പൊന്‍കുന്നം: കെഎസ്ഇബി കരാര്‍ തൊഴിലാളി ഫെഡറേഷന്റെ (കെകെടിഎഫ്) സംസ്ഥാന സമരപ്രചാരണ ജാഥക്ക് പൊന്‍കുന്നത്ത് സ്വീകരണം നല്കി. തമിഴ്നാട് മാതൃകയില്‍ കരാര്‍ തൊഴിലാളി സംരക്ഷണ നിയമം നിര്‍മിക്കണമെന്നും കരാര്‍തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടി തൊഴിലാളി സര്‍ക്കാരിന് ഭൂഷണമല്ലെന്നും ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.അബ്ദുള്‍ ലത്തീഫ് പറഞ്ഞു. കെകെടിഎഫ് പൊന്‍കുന്നം ഡിവിഷന് പ്രസിഡന്റ് ബിനോയി, സെക്രട്ടറി ബിജു, ട്രഷറര്‍ വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.