പെസഹാ വ്യാഴാഴ്ച ബിരുദദാനച്ചടങ്ങ് നടത്താനുള്ള തീരുമാനം പിന്‍വലിക്കണം
10:41 PM Mar 30, 2017 | Deepika.com
കോട്ടയം: ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബിരുദദാനച്ചടങ്ങ് പെസഹാവ്യാഴാഴ്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കാത്തലിക് ഫെഡറേഷന് സംസ്ഥാനവൈസ് പ്രസിഡന്റ് സെലിന് സിജോ മുണ്ടമറ്റം ആവശ്യപ്പെട്ടു. ഇക്കാര്യം എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി എബ്രഹാം എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സെലിന് സിജോ അറിയിച്ചു.