വീസ: ഹി​ന്ദു ജാ​ഗ​ര​ണ്‍ സം​ഘ​ത്തി​നു സു​ഷ​മ സ്വ​രാ​ജിന്‍റെ മറുപടി

01:23 AM Jan 22, 2017 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: മു​​സ്‌​ലിം​​ക​​ൾ​​ക്ക് വീ​​സ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ൽ പ​​ക്ഷ​​പാ​​തം കാ​​ണി​​ക്കു​​ന്നെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ച ഹി​​ന്ദു ജാ​​ഗ​​ര​​ണ്‍ സം​​ഘ​​ത്തി​​നു ക​​ടു​​ത്ത മ​​റു​​പ​​ടി​​യു​​മാ​​യി കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ് രം​​ഗ​​ത്ത്. ഇ​​ന്ത്യ എ​​ന്‍റെ രാ​​ജ്യ​​മാ​​ണെ​​ന്നും ഇ​​ന്ത്യാ​​ക്കാ​​ർ എ​​ന്‍റെ ജ​​ന​​ങ്ങ​​ളാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കി​​യ സു​​ഷ​​മ, ജാ​​തി​​യും മ​​ത​​വും സം​​സ്ഥാ​​ന​​വും ഭാ​​ഷ​​യു​​മൊ​​ന്നും ത​​നി​​ക്കു പ്ര​​സ​​ക്ത​​മ​​ല്ലെ​​ന്നും ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.

മോ​​ദി ജി ​മു​​സ്‌​ലിം​​ക​​ൾ​​ക്ക് വീസ ന​​ൽ​​കു​​വാ​​ൻ മാ​​ത്ര​​മേ നി​​ങ്ങ​​ളു​​ടെ സു​​ഷ​​മ താ​​ത്പ​​ര്യം കാ​​ണി​​ക്കു​​ന്നു​​ള്ളു, ഹി​​ന്ദു​​ക്ക​​ൾ​​ക്ക് വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണ് വീ​​സ ല​​ഭി​​ക്കാ​​ൻ എ​​ന്നാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ ടാ​​ഗ് ചെ​​യ്തു കൊ​​ണ്ടു​​ള്ള ഹി​​ന്ദു ജാ​​ഗ​​ര​​ണ്‍ സം​​ഘ​​ത്തി​​ന്‍റെ ട്വി​​റ്റ​​ർ ആ​​രോ​​പ​​ണം. ഇ​​തി​​നു​​ള്ള മ​​റു​​പ​​ടി​​യാ​​യാ​​ണ് സു​​ഷ​​മ ട്വി​​റ്റ​​റി​​ൽ ത​​ന്നെ പ്ര​​തി​​ക​​രി​​ച്ച​​ത്.

ദേ​​ശീ​​യ പ​​താ​​ക​​യെ അ​​പ​​മാ​​നി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​മ​​സോ​​ണി​​നെ​​തി​​രേ ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ലും സു​​ഷ​​മ സ്വ​​രാ​​ജ് ട്വി​​റ്റ​​റി​​ലൂ​​ടെ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. ദേ​​ശീ​​യ പ​​താ​​ക​​യു​​ടെ മാ​​തൃ​​ക​​യി​​ലു​​ള്ള ച​​വി​​ട്ടി​​ക​​ൾ ഉ​​ണ്ടാ​​ക്കി വി​​ല്പ​​ന​​യ്ക്കു വ​​ച്ച​​താ​​ണ് ഓ​​ണ്‍​ലൈ​​ൻ ഷോ​​പ്പി​​നെ​​തി​​രേ സു​​ഷ​​മ ക​​ടു​​ത്ത വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ച​​ത്.

ഉ​​ത്പ​​ന്നം പി​​ൻ​​വ​​ലി​​ച്ച് മാ​​പ്പ് പ​​റ​​ഞ്ഞി​​ല്ലെ​​ങ്കി​​ൽ ആ​​മ​​സോ​​ണ്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഇ​​ന്ത്യ​​യി​​ൽ വി​​ൽ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നാ​​യി​​രു​​ന്നു മ​​ന്ത്രി​​യു​​ടെ പ്ര​​തി​​ക​​ര​​ണം. ഇ​​തേ​ത്തു​​ട​​ർ​​ന്ന് ആ​​മ​​സോ​​ണ്‍ മാ​​പ്പ് പ​​റ​​ഞ്ഞ് ത​​ടി​​യൂ​​രി​​യി​​രു​​ന്നു.