യാത്രയയപ്പു സമ്മേളനം

10:14 PM Mar 30, 2017 | Deepika.com
മണ്ണാർക്കാട്: കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് ഉപജില്ലാസമിതി യാത്രയയപ്പ് സമ്മേളനം നടത്തി. ഈ വർഷം സർവീസിൽനിന്നും വിരമിക്കുന്ന 23 പേർക്കാണ് യാത്രയയപ്പു നല്കിയത്.മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വി.വി.ഷൗക്കത്തലി യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്‌ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദൻ ഉപഹാരസമർപ്പണം നടത്തി. വി.സുകുമാരൻ, കെ.ജി.ബാബു, അസീസ് ഭീമനാട്, വി.ഗോപകുമാർ, കെ.ഹംസ, പി.കെ.അബ്ബാസ്, എം.വിജയരാഘവൻ, പി.എം.ശ്രീകാന്ത്, കെ.എം.പോൾ, ബിജു ജോസ്, എൻ.എസ്.നൗഷാദ്, ബിജു, ജാസ്മിൻ, ധനലക്ഷ്മി, വി.ജി.സജീവ്, സി.സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകർ മറുപടിപ്രസംഗം നടത്തി.

അലനല്ലൂർ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നും ഈ വർഷം വിരമിക്കുന്ന ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.അലവി, ഹൈസ്കൂൾ മലയാളം അധ്യാപിക പി.പാർവതി, ഓഫീസ് അസിസ്റ്റന്റ് പി.മമ്മദ് എന്നിവർക്ക് യാത്രയയപ്പു നല്കി.

പിടിഎ, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും കവിയുമായ മൂർത്തേത്ത് സുധാകരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ടി.വഹീദാബീഗം അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി.മുസ്തഫ ഉപഹാരസമർപ്പണം നടത്തി.

വൈസ് പ്രസിഡന്റ് കാസിം ആലായൻ, മാതൃസംഘം കൺവീനർ മുംതാസ്, മോഹനൻ, അബ്ദുസമദ്, വി.നരേന്ദ്രൻ, ബിജു ജോസ്, കെ.അനിൽകുമാർ, പി.സന്തോഷ് കുമാർ എന്നിവരും മറ്റു പ്രമുഖരും പ്രസംഗിച്ചു. വിരമിക്കുന്നവർ മറുപടിപ്രസംഗം നടത്തി.