മൂർത്തിക്കുന്നിലെ ആദിവാസി ഭൂമിപ്രശ്നം: വഞ്ചനാപരമെന്നു ബിഡിജെഎസ്

10:14 PM Mar 30, 2017 | Deepika.com
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ആദിവാസിക ൾക്ക് ഭൂമി നൽകുന്നതിലുണ്ടാകുന്ന കാലതാമസം വഞ്ചനാപരമാണെന്ന് ബി ഡി ജെ എസ് സംസ്‌ഥാന, ജില്ലാ നേതാക്കൾ ആരോപിച്ചു .ഭൂമിക്കായുള്ള ആദിവാസികളുടെ ഭൂസമരത്തിന് പിന്തുണ അറിയിച്ച് മൂർത്തിക്കുന്നിലെ സമരപന്തലിലെത്തിയതായിരുന്നു നേതാക്കൾ.

കയ്യേറ്റക്കാരെ തലോടുകയും കിടപ്പാടമില്ലാത്തവരെ കരുണയില്ലാതെ വഞ്ചിക്കുകയുമാണെന്ന് നേതാക്കൾ പറഞ്ഞു. ഭൂമിക്കായുള്ള ആദിവാസികളുടെ സമരം 435 ദിവസം പിന്നിട്ടു.ബി ഡി ജെ എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബു, സംസ്‌ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ് ജില്ലാ പ്രസിഡന്റ് വി.പി.ചന്ദ്രൻ ,സെക്രട്ടറി കെ.എസ്.ശ്രീജേഷ് ,വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.ബാബു രാജൻ തുടങ്ങിയവരാണ് സമരപന്തൽ സന്ദർശിച്ചത് .ഊരുമൂപ്പൻ വേലായുധൻ, സജീവൻ എന്നിവർ സമര പുരോഗതി വിലയിരുത്തി.