മുഖ്യ നഗരാസൂത്രണ ഫയൽ അദാലത്ത്

10:14 PM Mar 30, 2017 | Deepika.com
പാലക്കാട്: നഗരഗ്രാമാസൂത്രണ വകുപ്പിലെ മുഖ്യനഗരാസൂത്രകന്റെ തിരുവനന്തപുരം കാര്യാലയത്തിൽ ഏപ്രിൽ ആറിന് രാവിലെ 10 മുത വൈകീട്ട് നാല് വരെ ഫയൽ അദാലത്ത് നടത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീലിന്റെ നേതൃത്വത്തി നടക്കുന്ന അദാലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.ജോസ്, ചീഫ് ടൗൺ പ്ലാനർമാർ, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ വകുപ്പ് ഡയറക്ടർ എന്നിവർ പങ്കെടുക്കും. 2017 ജനുവരി 31ന് മുൻപ് മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തി ലഭിച്ചിട്ടുള്ളതും തീർപ്പാക്കാത്തതുമായ അപേക്ഷകൾ സംബന്ധിച്ച് അദാലത്തിൽ പരിഗണിക്കും. പരാതികൾ മാർച്ച് 31ന് വൈകീട്ട് അഞ്ചിനകം ചീഫ് ടൗൺ പ്ലാനർക്ക് ഇ–മെയിൽ ആയോ തപാൽ വഴിയോ നേരിട്ടോ നൽകാം. മുഖ്യനഗരാസൂത്രകന്റെ കാര്യാലയം , രണ്ടാം നില, സ്വരാജ് ഭവൻ, നന്തൻകോട്. കവടിയാർ പി.ഒ, തിരുവനന്തപുരം–695 003 വിലാസത്തിൽ അയയ്ക്കാം.അപേക്ഷയി വിഷയം വ്യക്തമായും പൂർണമായും രേഖപ്പെടുത്തണം.

മുഖ്യനഗരാസൂത്രകന്റെ ഓഫീസിലെ ബന്ധപ്പെട്ട ഫയ നമ്പർ, മറ്റ് രേഖകൾ തുടങ്ങിയവയുണ്ടെങ്കിൽ അതിന്റെ പകർപ്പ് , അപേക്ഷകന്റെ വിലാസം, ഇ–മെയി ഐ.ഡി, മൊബൈൽ നമ്പർ എന്നിവയും ഉൾപ്പെടുത്തണം. അപേക്ഷയ്ക്ക് മുകളിൽ ’ഫയൽ അദാലത്ത് ഏപ്രിൽ 2017 ‘ എന്ന് രേഖപ്പെടുത്തണം. സംശയങ്ങൾക്ക് 0471 2721447 നമ്പറിൽ ബന്ധപ്പെടാം.