സൗഹൃദ കൂട്ടായ്മ ശ്രദ്ധേയമായി

10:14 PM Mar 30, 2017 | Deepika.com
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്‌ഥാനത്തുനിന്നും വിരമിക്കുന്ന സി.എൻ.സത്യന് ശ്രീകൃഷ്ണപുരം പൗരാവലിയും സുഹൃത്തുക്കളും സഹപ്രവർത്തകരും കൂടി സൗഹൃദ കൂട്ടായ്മ നടത്തി. മുൻ എംഎൽഎ എം.ഹംസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.എൻ.ഷാജുശങ്കർ സ്വാഗതം പറഞ്ഞു.മുൻകാല പഞ്ചായത്ത് ഭരണസമിതിയും ശ്രീകൃഷ്ണപുരം പ്രസ് ഫോറവും വിരമിക്കുന്ന സത്യനു ഉപഹാരം നല്കി ആദരിച്ചു.കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി,വെളളിനേഴിപഞ്ചായത്ത്പ്രസിഡന്റ് കെ.ശ്രീധരൻ, പി.എ.തങ്ങൾ, ജില്ലാ പഞ്ചായത്തംഗംഎം.കെ.ദേവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജ്യോതിവാസൻ,സുബ്രഹ്മണ്യവാരിയർ, പി.ഗിരീശൻ, അംബികാദേവി, വി.എം.ഗോപാലകൃഷ്ണൻ, കെ.രാമകൃഷ്ണൻ പ്രസംഗിച്ചു.