കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

10:14 PM Mar 30, 2017 | Deepika.com
അഗളി: ഷോളയൂർ–മിനർവ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂർത്തി നിർവഹിച്ചു. മിനർവയിലും പരിസരപ്രദേശത്തുമായി ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ കുടിവെള്ളം എത്തും.

ജില്ലാ പഞ്ചായത്തിന്റെ വെങ്കക്കടവിലുള്ള ടാങ്കിൽനിന്ന് വെള്ളം പമ്പുചെയ്ത് മലമുകളിലുള്ള ടാങ്കിൽ നിക്ഷേപിച്ച് പൈപ്പുമാർഗമാണ് കുടിവെള്ളവിതരണം.

ഷോളയൂർ പഞ്ചായത്ത് നാലുലക്ഷത്തി അയ്യായിരം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വെള്ളത്തിന്റെയും ഫണ്ടിന്റെയും ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ വീടുകളിലേക്ക് കുടിവെള്ളവിതരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

വൈസ് പ്രസിഡന്റ് ഡി.രവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജി.രാധാകൃഷ്ണൻ, പഞ്ചായത്തംഗം സനോജ്, സന്തോഷ്, ബ്ലോക്ക് മെംബർ വേലുസ്വാമി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശെൽവി ബാലൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശാന്തകുമാരി സ്വാഗതവും മെംബർ അനീഷ് നന്ദിയും പറഞ്ഞു.