ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വം: കാ​ർ ഡ്രൈ​വ​ർ​ക്കു ത​ട​വും പി​ഴ​യും

02:04 AM Mar 30, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റ കേ​സി​ൽ കാ​ർ ഡ്രൈ​വ​ർ​ക്കു ത​ട​വും പി​ഴ​യും ശി​ക്ഷ. ഇ​തി​ന് പു​റ​മെ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ​ക്കു ആ​റാ​യി​രം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഹൊ​സ്ദു​ർ​ഗ് ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ്ൽ മ​ജി​സ്ട്രേ​റ്റ് (ഒ​ന്ന്) പി.​ഇ​ന്ദു വി​ധി​ച്ചു. രാ​വ​ണീ​ശ്വ​രം കൊ​ട്ടി​ല​ങ്ങാ​ട്ടെ ഇ.​വി.​രാ​കേ​ഷി​നെ​യാ​ണ്(29) കോ​ട​തി പി​രി​യും​വ​രെ ത​ട​വി​നും ആ​യി​രം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31 ന് ​മ​ടി​യ​ൻ ജം​ഗ്ഷ​ന​ടു​ത്ത് വ​ച്ച് രാ​കേ​ഷ് ഓ​ടി​ച്ച കെ.​എ​ൽ 60 എ​ച്ച് 9105 ന​ന്പ​ർ കാ​ർ കെ.​എ​ൽ 14 എ​ഫ് 9981 ന​ന്പ​ർ ബൈ​ക്കി​ലി​ടി​ച്ചു ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​സൈ​നാ​റി​ന്‍റെ പി​റ​കി​ലി​രു​ന്ന ഭാ​ര്യ ന​ബീ​സ(52), ഇ​വ​രു​ടെ മ​ക​ന്‍റെ കു​ട്ടി മു​ഹ​മ്മ​ദ് ഷ​ഹ​സി​ദ്(4) എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റ കേ​സി​ലാ​ണ് ശി​ക്ഷ.