സം​സ്ഥാ​ന ക്ല​ബ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്; ഫ​റൂ​ഖ് കോളജ് സെ​മി​യി​ൽ

02:04 AM Mar 30, 2017 | Deepika.com
തൃ​ക്ക​രി​പ്പൂ​ർ: സം​സ്ഥാ​ന ക്ല​ബ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ക​ഐ​സ് ഇ ​ബി തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ട്ടി​മ​റി​ച്ചു ഫ​റൂ​ഖ് കോ​ളേ​ജ് കോ​ഴി​ക്കോ​ട് സെ​മി​യി​ൽ ക​ട​ന്നു.
നി​ശ്ചി​ത സ​മ​യ​ത്ത് ഓ​രോ ഗോ​ൾ വീ​തം നേ​ടി​യ​തി​നെ​തു​ട​ർ​ന്ന് ടൈ ​ബ്രേ​ക്ക​റി​ലൂ​ടെ​യാ​ണ് ഫ​റൂ​ഖ് കോള​ജ് സെ​മി ഫൈ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്(54). ആ​ദ്യ മ​ത്സ​ര​ത്തി​ലെ ക്യാ​പ്റ്റ​നാ​യി​രു​ന്ന താ​ഹി​ർ സ​മാ​നെ ബെ​ഞ്ചി​ലി​രു​ത്തി മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ ക്യാ​പ്റ്റ​ന്‍റെ കു​പ്പാ​യം അ​ണി​യി​ച്ച് ക​ള​ത്തി​ലി​റ​ക്കി​യ കോ​ച്ച് ഇ​ർ​ഷാ​ദ് ഹ​സ​ൻ മു​ന്നേ​റ്റ​നി​ര​യി​ൽ പി. ​ഇ​ജാ​സ് അ​ലി​യെ ഇ​റ​ക്കി ന​ട​ത്തി​യ പ​രീ​ക്ഷ​ണം ശ​രി​യാ​യി​രു​ന്നു എ​ന്ന് തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് 32 മ​ത് മി​നിറ്റി​ൽ ഇ​ജാ​സി​ന്‍റ കാ​ലി​ൽ നി​ന്നും മ​നോ​ഹ​ര​മാ​യ ഗോ​ൾ പി​റ​ന്ന​ത് .
തു​ട​ർ​ന്നു​ള്ള ഫ​റൂ​ഖി​ന്‍റ ഓ​രോ നീ​ക്ക​ങ്ങ​ളും പ്ര​തി​രോ​ധി​ക്കാ​ൻ അ​ഞ്ച് മു​ൻ സ​ന്തോഷ് ട്രോഫി താ​ര​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ കെഎ​സ്ഇ​ബി ക്ക് ​കു​റെ അ​ധ്വാ​നി​ക്കേ​ണ്ടി വ​ന്നു. ഫറൂ​ഖി​ന്‍റെ അ​ര​ഡ​സ​ൻ പ​ന്തു​ക​ളാ​ണ് ഇ​ഞ്ചു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പു​റ​ത്തു​പോ​യ​ത്. കെഎ​സ്ഇ​ബി ഗോ​ൾ മു​ഖ​ത്ത് കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ഫ​റൂ​ഖി​ന്‍റെ താ​ര​ങ്ങ​ൾ . മ​റു​ഭാ​ഗ​ത്ത് ദു​ർ​ബ​ല​മാ​യ നീ​ക്ക​ങ്ങ​ൾ മാ​ത്ര​മാ​ണ് ബോ​ർ​ഡി​ന്‍റെ​താ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാം പ​കു​തി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നും പു​റ​ത്തെ​ടു​ക്കാ​തെ​യാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്. ക​ളി തീ​രാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് സ​മ​നി​ല ഗോ​ൾ നേ​ടാ​നാ​യ​ത്. മി​ക​ച്ച താ​ര​മാ​യി ഫാ​റൂ​ഖ് കോള​ജി​ന്‍റെ ഹ​മീം ജ​ലാ​ൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന് ക​രു​ത്ത​രാ​യ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ​ക്സൈ​സ് സേ​സ കൊ​ല്ല​വു​മാ​യി ഏ​റ്റു​മു​ട്ടും.