ചെറുവത്തൂർ: ചെറുകിട കോഴിക്കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ചെറുകിട കോഴിക്കർഷകരുടെ ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു. ഇതര സംസ്ഥാന ലോബികളുടെയും ഇടത്തട്ടുകാരുടെയും ചൂഷണത്താൽ ഉത്പാദനച്ചെലവ് പോലും താങ്ങാനാവാതെ കർഷകർ ദുരിതം പേറുകയാണ്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വെങ്ങാട്ട് കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കയ്യൂർ-ചീമേനി പഞ്ചായത്തംഗം പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു.
സി.വി. ജനാർദനൻ, ചന്ദ്രൻ മാണിയാട്ട്, കെ. രമേശൻ, സി.കെ.ചന്ദ്രൻ, കരുണാകരൻ നീലേശ്വരം, വിശ്വംഭരൻ കൊഴുമ്മൽ, മോഹനൻ മാണിയാട്ട്, രജീഷ് വെള്ളാട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ചന്ദ്രൻ മാണിയാട്ട് (ചെയർമാൻ)സി.വി. ജനാർദനൻ(കണ്‍വീനർ).
"ചെറുകിട കോഴിക്കർഷകരുടെ പ്രതിസന്ധി തീർക്കണം’
02:04 AM Mar 30, 2017 | Deepika.com