മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 13 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

02:02 AM Mar 30, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: മു​ട്ട​ത്തൊ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ട​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി 13 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ ഒ​രു പ്ര​തി​യെ കൂ​ടി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. നാ​യ​ന്മാ​ർ​മൂ​ല പെ​രു​ന്പ​ള റോ​ഡി​ൽ തു​രു​ത്തി ഹൗ​സി​ലെ ടി.​ഷാ​ഫി(45)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ട്ട​ത്തൊ​ടി ബാ​ങ്കി​ന്‍റെ നാ​യ​ന്മാ​ർ​മൂ​ല ശാ​ഖ​യി​ൽ നി​ന്നും പ​ത്ത​ര​ല​ക്ഷം രൂ​പ​യും വി​ദ്യാ​ന​ഗ​ർ സാ​യാ​ഹ്ന ശാ​ഖ​യി​ൽ നി​ന്ന് 2.8 ല​ക്ഷം രൂ​പ​യും മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.