പടന്നക്കാട് കാർഷിക കോളജിൽ കെട്ടിടസമുച്ചയം ഇന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
02:02 AM Mar 30, 2017 | Deepika.com
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 11നു പടന്നക്കാട് കാർഷിക കോളജിൽ നിർമിച്ച അതിഥി മന്ദിരം, ട്രെയിനീസ് ഹോസ്റ്റൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്ക് രണ്ടാംഘട്ടം, അവക്ഷിപ്ത കീടനാശിനി പരിശോധനാ ലബോറട്ടറി, മൈക്രോ ബയോളജി ലബോറട്ടറി എന്നി വയുടെ ഉദ്ഘാടനം നിർവഹിക്കും. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ സംരക്ഷിത കൃഷി യൂണിറ്റിന് തറക്കല്ലിടും. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.