ചെറുവത്തൂർ: കൂറ്റൻ വിമാനത്തിന്റെ മാതൃകയിൽ പ്രവേശന കവാടമൊരുങ്ങി, ചെറുവത്തൂർ ഫെസ്റ്റിന് ഇന്നു തുടക്കമാകും. ചെറുവത്തൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ചെറുവത്തൂർ ഫെസ്റ്റിൽ എത്തുന്നവർക്കു നിരവധി വിനോദ ഉപാധികൾ ഒരുക്കി കഴിഞ്ഞു.
ആർട്ടിഫിഷ്യൽ കാശ്മീർ ഫെസ്റ്റിന്റെ പ്രത്യക ആകർഷണ ഘടകമാണ്. കൂടാതെ ഇന്ത്യയിലും വിദേശങ്ങളിലും കാണുന്ന അപൂർവയിനം ചെടികളുടെ ശേഖരവുമുണ്ട്.
കൂടാതെ കൊളന്പസ്, ഡ്രാഗണ്‍ ട്രെയിൻ, ജയന്റ് വീൽ, കുട്ടികൾക്ക് ഉല്ലസിക്കാനായി ബ്രേക്ക് ഡാൻസ് വീൽ, ബോയ്സ് വീൽ ട്രെയിൻ, ജന്പിങ് ബലൂണ്‍, വിവിധതരം റൈഡുകൾ തുടങ്ങിയവയും മേളയുടെ ഭാഗമായി ഒരുങ്ങി. സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പവലിയനുകൾ എന്നിവയും സജ്ജമാണ്. 18 ദിവസം നീളുന്ന ഫെസ്റ്റ് ഇന്നു വൈകുന്നേരം നാലിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിനത്തിൽ കണ്ണൂർ സിംഫണി ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറും.
വിവിധ ദിവസങ്ങളിലായി ഇശൽ രാവ്, മാപ്പിളപ്പാട്ട് മത്സരം, ഗാനമേള, മാജിക് ഫ്യുഷൻ, മൈലാഞ്ചിരാവ്, സിനിട്രാക് മത്സരം, ഡാൻസ് നൈറ്റ് കോമഡി ഷോ എന്നീ പരിപാടികൾ അരങ്ങേറും.
വിമാന മാതൃകയിൽ ചെറുവത്തൂർ ഫെസ്റ്റിനു പ്രവേശന കവാടമൊരുങ്ങി
02:02 AM Mar 30, 2017 | Deepika.com