കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ദേശീയമനുഷ്യാവകാശ കമ്മീഷൻ ശിപാർശ പ്രകാരം നൽകുന്ന പ്രത്യേക ധനസഹായത്തിന്റെ അവസാനഗഡു വിതരണോദ്ഘാടനം ഇന്നു രാവിലെ 10നു കളക്ടറേറ്റ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
ആരോഗ്യമന്ത്രി കെ.കെ.ശൈലജ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, പി.കരുണാകരൻ എംപി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലയിലെ എം എൽഎമാരും മറ്റു ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. ജില്ലയിലെ 11 എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളിൽ നിന്നും 10 വീതം പേർക്കാണ് ധനസഹായം നൽകുക. 110 പേർക്ക് മുഖ്യമന്ത്രി ധനസഹായം വിതരണം ചെയ്യും.
എൻഡോസൾഫാൻ ധനസഹായവിതരണം ഇന്നു മുഖ്യമന്ത്രി നിർവഹിക്കും
02:02 AM Mar 30, 2017 | Deepika.com