കേളകത്തെ ബിവറേജസ് ഔട്ട്ലെറ്റ്: തീരുമാനം പിൻവലിക്കണമെന്നു യൂത്ത് കോൺഗ്രസ്
01:59 AM Mar 30, 2017 | Deepika.com
കേളകം: കഴിഞ്ഞ യുഡിഎഫ് സർക്കാർ പിൻവലിച്ച കേളകം ബിവറേജസ് ഔട്ട്ലെറ്റ് തിരിച്ചുകൊണ്ടുവന്ന നിലവിലെ സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്നു യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ സണ്ണി ജോസഫ് നിയോജകമണ്ഡലത്തിൽ ബിവറേജസ് ഔട്ട്ലെറ്റ് വേണ്ടെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ അപമാനിക്കുന്നതിനായാണു ബിവറേജസ് ഔട്ട്ലെറ്റ് തിരിച്ചുകൊണ്ടുവന്നത്. നിരവധി വിദ്യാലയങ്ങളും ദേവാലയങ്ങളും സ്ഥിതിചെയ്യുന്ന കേളകത്തു ബിവറേജസ് ഔട്ട്ലെറ്റ് തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഇതിനെതിരേ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മണ്ഡലം പ്രസിഡന്റ് ജോബി പാണ്ടൻചേരിയിൽ പറഞ്ഞു.