കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു
01:59 AM Mar 30, 2017 | Deepika.com
കേളകം: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ കേളകം ഹൈസ്കൂൾ ജംഗ്ഷനിൽ ആഴ്ചകളായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേളകം ഹൈസ്കൂളിനടുത്തുള്ള കുടിവെള്ള വിതരണ ടാങ്കിൽ നിന്നും വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കേളകം ടൗൺ, മഞ്ഞളാംപുറം തുടങ്ങി വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസാണ് പാഴാകുന്നത്. കേളകം ഉൾപ്പെടെയുള്ള മലയോര മേഖലയിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. അടിയന്തരമായി ചോർച്ച പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.