കേളകം വോളി: ബിപിസിഎല്ലിനും സെന്റ് ജോസഫിനും ജയം
01:59 AM Mar 30, 2017 | Deepika.com
കേളകം: കേളകം വേളിയിൽ ഇന്നലെ നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ എറണാകുളം ബിപിസിഎല്ലിനു ജയം. കെഎസ്ഇബി തിരുവനന്തപുരത്തെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് എറണാകുളം പരാജയപ്പെടുത്തിയത്. വനിത വിഭാഗത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് കേരള പോലീസിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് പുരുഷവിഭാഗത്തിൽ ബിപിസിഎൽ എറാണാകുളം കൊച്ചിൻ കസ്റ്റംസിനേയും ഇന്ത്യൻ നേവി ഇന്ത്യൻ ആർമിയേയും വനിത വിഭാഗത്തിൽ കെഎസ്ഇബി തിരുവനന്തപുരം സായി തലശേരിയേയും നേരിടും.