കേ​ള​ക​ത്ത് ബി​വ​റേ​ജ​സ് ഔ​ട്ട​്‌ലെ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

01:59 AM Mar 30, 2017 | Deepika.com
കേ​ള​കം: കേ​ള​ക​ത്ത് ബി​വ​റേ​ജ​സ് ഔ​ട്ട​്‌ലെ​റ്റ് പു​ന​രാ​രം​ഭി​ച്ചു. ദേ​ശീ​യ​പാ​ത​യോ​ര​ത്തു സ്ഥി​തി​ചെ​യ്യു​ന്ന മ​ദ്യ​ഷാ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണൂ​ർ ധ​ന​ല​ക്ഷ​മി ആ​ശു​പ​ത്രി​ക്ക് സ​മീ​പം സ്ഥി​തി ചെ​യ്തി​രു​ന്ന ബി​വ​റേ​ജ​സ് ഔ​ട്ട​്‌ലെ​റ്റ് കേ​ള​ക​ത്തേ​യ്ക്ക് മാ​റ്റി​യ​ത്. കേ​ള​ക​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്താ​യു​ള്ള പ​ഴ​യ ബി​വ​റേ​ജ​സ് ഔ​ട്ട​്‌ലെ​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ ഔ​ട്ട്‌ലെ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെപ​തി​നൊ​ന്നോ​ടെ​യാ​ണ് പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ മ​ദ്യ​വു​മാ​യി വാ​ഹ​ന​മെ​ത്തി​യ​ത്. ലോ​ഡി​റ​ക്കി ഉ​ച്ച​യ്ക്ക് 12 ഓ​ടെ വി​ല്പ​ന​യും ആ​രം​ഭി​ച്ചു. പ്ര​തി​ഷേധ​മു​ണ്ടാ​യേ​ക്കു​മെ​ന്ന ക​ണ​ക്കു​ കൂട്ട​ലി​ൽ മ​ട്ട​ന്നൂ​ർ സി​ഐ ഷ​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.