വിപണനമേള നടത്തി
01:57 AM Mar 30, 2017 | Deepika.com
ഇരിട്ടി: ഇരിട്ടിയിൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ചേർന്ന് പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന വിപണന മേള നടത്തി. പുന്നാട് നവധാര കുടുംബശ്രീ, പെരളശേരി സ്നേഹദീപം, തില്ലങ്കേരി കൈരളി, ചുങ്കക്കുന്ന് നിറവ് കൂട്ടായ്മ തുടങ്ങി നിരവധി സംരംഭകരാണ് മേളയിൽ പ്ലാസ്റ്റിക് രഹിത ഉത്പ്പന്നങ്ങളുമായി എത്തിയത്. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന മേള നഗരസഭാ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി.മോഹനൻ അധ്യക്ഷനായി. പി.പി.ഉസ്മാൻ, റുബീന റഫീക്ക്, പി.രഘു, പഞ്ചായത്ത് സെക്രട്ടറി അൻസൽ, ശ്രീജിത്ത്, എൻ. കുഞ്ഞിമൂസഹാജി, കെ.രാമകൃഷ്ണൻ, കെ.അബ്ദുൾനാസർ, സിഡിഎസ് ചെയർപേഴ്സണ് വിനീത എന്നിവർ പ്രസംഗിച്ചു.