ബീ​വ​റേ​ജ്സ് ഔ​ട്ട്‌ലെ​റ്റി​ന് ശ്ര​മം തു​ട​ങ്ങി

01:57 AM Mar 30, 2017 | Deepika.com
മാ​ങ്ങാ​ട്ടു​പ​റ​മ്പ്: മാ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ അ​ര​നൂ​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​ന ക്ലേ ​ക​മ്പ​നി സ്ഥ​ല​ത്ത് ബീ​വ​റേ​ജ​സി​ന്‍റെ ഔ​ട്ട്‌ലെ​റ്റ് സ്ഥാ​പി​ക്കാ​ൻ ശ്ര​മം തുടങ്ങി. പു​തി​യ​തെ​രു ഹൈ​വേ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഔ​ട്ട്‌ലെ​റ്റി​ന് പ​ല സ്ഥ​ല​വും ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പ് കാ​ര​ണം എ​വി​ടെ​യും തു​ട​ങ്ങാ​നാ​യി​ല്ല.
ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് മാ​ങ്ങാ​ട്ട് പ​റ​മ്പി​ലെ പൊ​തു​മേ​ഖ​ലാ ക​മ്പ​നി സ്ഥ​ലം സു​ര​ക്ഷി​ത താ​വ​ള​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​പ്പോ​ൾ തു​റ​ക്കാ​ർ ല​ക്ഷ്യ​മി​ട്ട ഔ​ട്ട് ലെ​റ്റി​ന് നൂ​റ് മീ​റ്റ​റി​ന് അ​പ്പു​റ​മാ​ണ് ക​ണ്ണൂ​ർ സർവക​ലാ​ശാ​ല കാ​മ്പ​സ്. കെ​എ​പി ആ​സ്ഥാ​നം, നീ​ലി​യാ​ർ കോ​ട്ടം എ​ന്നി​വ​യെ​ല്ലാം സ്ഥി​തി ചെ​യ്യു​ന്നതിന്‍റെ സ​മീ​പ​ത്ത് ഔ​ട്ട്‌ലെ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത് വ​ലി​യ പ്ര​ശ്നം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.