മട്ടന്നൂർ: സാങ്കേതിക വിദ്യയും നൂതന ആശയങ്ങളും ഒത്തുചേർന്ന വൈവിധ്യമാർന്ന കാഴ്ചകളുമായി മട്ടന്നൂർ ഗവ. പോളി ടെക്നിക് കോളജിൽ ഒരുക്കിയ സാങ്കേതിക പ്രദർശനം ശ്രദ്ധേയമായി. അവസാന വർഷ ഡിപ്ലോമ വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമായാണ് കോളജിലെ സംരംഭകത്വ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രദർശനം ഒരുക്കിയത്.
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് വിവിധ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിച്ചത്. മാലിന്യം പൊടിക്കുന്ന യന്ത്രം മുതൽ ഡ്രൈവിംഗ് പഠിപ്പിക്കാനുള്ള കാർ വരെ വിദ്യാർഥികൾ തയാറാക്കി. പ്രദർശനം പ്രിൻസിപ്പൽ കെ.പി.ഷരീഫ് ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഷാജൻ ജേക്കബ് അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ടി.രാജീവൻ, എം.അനീഷ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗം മേധാവി സി.സിന്ധു, കെ.ദിനേശ് കുമാർ, എൻ.എം.രത്നാകരൻ, കെ.എസ് അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു.
സാങ്കേതിക മികവ് തെളിയിച്ച് മട്ടന്നൂർ ഗവ. പോളി ടെക്നിക് വിദ്യാർഥികൾ
01:56 AM Mar 30, 2017 | Deepika.com