തെരഞ്ഞെടുപ്പ് വി​ജ​യം അ​സാ​ധു​വാ​ക്കാനുള്ള ഹർ​ജി ത​ള്ളി

01:54 AM Mar 30, 2017 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ചെ​ല​വു​സ​ഹി​തം ത​ള്ളി. ഡി​വി​ഷ​ൻ എ​ട്ടി​ൽ കൊ​റ്റാ​ളി​യി​ൽ നി​ന്നും മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ര​തി​ക ക​ണ്ണൂ​ർ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് പ്രി​ൻ​സി​പ്പ​ൽ മു​ൻ​സി​ഫ് പ്ര​ദീ​പ് ചെ​ല​വു സ​ഹി​തം ത​ള്ളി​യ​ത്. ഹ​രി​ജ​ൻ സം​വ​ര​ണ ഡി​വി​ഷ​നാ​യ ഇ​വി​ടെ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ജി. വി​നീ​ത ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​യി സം​ഘ​ടി​പ്പി​ച്ച​താ​ണെ​ന്നും ഇ​വ​ർ​ക്ക് ഈ ​വാ​ർ​ഡി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നും ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.
രാ​ഷ്ട്രീ​യപ്രേ​രി​ത​മാ​യി കെ​ട്ടി​ച്ച​മ​ച്ച ക​ള്ള​ക്കേ​സാ​ണെ​ന്ന് ക​ണ്ടാ​ണ് കോ​ട​തി ചെ​ല​വു സ​ഹി​തം ത​ള്ളി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ വി. ​ജ്യോ​തി​ല​ക്ഷ്മി​ക്ക് എ​തി​രേ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റോ​ഷ്നി ഖാ​ലി​ദ് ന​ൽ​കി​യ ഹ​ർ​ജി​യി​ലും തെ​ക്കീ ബ​സാ​ർ കൗ​ൺ​സി​ല​ർ ഇ. ​ബീ​ന​യ്ക്കെ​തി​രേ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ എ​റ​മു​ള്ളാ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലും ക​ഴ​ന്പി​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം ഏ​തു​വി​ധേ​ന​യും തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ മോ​ഹ​ത്തി​ന് തി​രി​ച്ച​ടി​യാ​യി.