കണ്ണൂര്‍: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം തിരിച്ചടവിനുള്ള കഴിവുണ്ടായിട്ടും അതു ചെയ്യാതെ ബാങ്കുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും തുക ഈടാക്കാന്‍ കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരും മാനേജ്മെന്റും വിജയകരമായി പരീക്ഷിച്ച രീതി സഹകരണമേഖലയിലും നടപ്പിലാക്കാനുള്ള നടപടി അഭ്യര്‍ഥിച്ചു കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്മാന് കെ.പ്രമോദ് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നിവേദനം നല്കി.
സാമ്പത്തിക ശേഷിയുണ്ടായിട്ടും ബാങ്കുകളിലെ കടം തിരിച്ചടക്കാത്ത ഇടപാടുകാരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ ബാങ്ക് ജീവനക്കാരുടെയും മാനേജ്മെന്റിന്റേയും സത്യഗ്രഹസമരമാണു കാത്തലിക് സിറിയിന്‍ ബാങ്ക് നടത്തിയത്.
സഹകരണബാങ്കുകളില്‍ നിന്നു വായ്പയെടുക്കുന്ന പലരും ദീര്‍ഘകാലം തിരിച്ചടക്കാതിരുന്നാല്‍ പിന്നീട് ഇളവുകളും എഴുതിത്തള്ളലുമൊക്കെ നടക്കുമെന്ന കണക്കുകൂട്ടലില്‍ തിരിച്ചടവ് ബോധപൂര്‍വം വേണ്ടെന്നുവയ് ക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ ജീവനക്കാരുടെയും സഹകാരികളുടേയും സഹകരണത്തോടെ പണം തിരിച്ചുപിടിക്കാനുള്ള സത്യഗ്രഹ സമരത്തിന് അനുവാദം നല്‍കണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.
വായ്പാ കുടിശിക തിരിച്ചുപിടിക്കാന്‍ കാത്തലിക് ബാങ്കിന്റെ രീതി സഹ. മേഖല പിന്തുടരണമെന്ന്
01:52 AM Mar 30, 2017 | Deepika.com