ഉരുവച്ചാൽ: നിർത്തിയിട്ട ലോറിക്കു പിറകിൽ മറ്റൊരു ലോറി ഇട ച്ചു. ഇന്നലെ രാത്രി 10.30 ഓടെ ഉരുവച്ചാലിലാണ് അപകടം. തലശേരിയിൽ നിന്നും മൈദ കയറ്റി ഉളിയിലേക്ക് പോവുകയായിരുന്ന മിനി ലോറി ഉരുവച്ചാലിൽ റോഡരുകിൽ നിർത്തിയിട്ടപ്പോൾ പിറകിലെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചായിരുന്നു അപകടം. ലോറിയുടെ ഇടതു ഭാഗത്താണ് ഇടിയേറ്റത്.
ക്ലീനർ ലോറിയുടെ മുകളിൽ ആ യതിനാൽ അപകടത്തിൽനിന്നും രക്ഷപ്പെട്ടു. അപകടത്തിൽ ഇടിച്ച ലോറിയുടെ മുൻഭാഗം തകർന്നു. മട്ടന്നുർ പോലീസ് സ്ഥലത്തെത്തി.
മട്ടന്നൂരിൽ ലോറികളിടിച്ച് അപകടം
01:52 AM Mar 30, 2017 | Deepika.com