പു​തി​യ​തെ​രു​വി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നു വെ​ട്ടേ​റ്റു

01:52 AM Mar 30, 2017 | Deepika.com
പു​തി​യ​തെ​രു: പു​തി​യ​തെ​രു​വി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പു​തി​യ​തെ​രു മു​ക്കി​ലെ പീ​ടി​ക​യി​ലെ അ​ർ​ഷി​ദി(25)​നാ​ണു വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ പു​തി​യ​തെ​രു മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നം​ഗ​സം​ഘം വ​ടി​വാ​ൾ​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ർ​ഷി​ദി​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ചി​കി​ത്സ​യ്ക്കു​ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് വ​ള​പ​ട്ട​ണം പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. പ്ര​ദേ​ശ​ത്ത് ക​ന​ത്ത പോ​ലീ​സ് കാ​വ​ൽ തു​ട​രു​ക​യാ​ണ്.