കാനൻ നിയമം: സുപ്രീംകോടതി ഹർജി തള്ളി

01:11 AM Jan 20, 2017 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ക്രൈ​​സ്ത​​വ​​ർ പി​​ന്തു​​ട​​രു​​ന്ന കാ​​ന​​ൻ നി​​യ​​മ​​ങ്ങ​​ൾ രാ​​ജ്യ​​ത്ത് അം​​ഗീ​​കൃ​​ത​​മാ​​യ എ​​ഴു​​ത​​പ്പെ​​ട്ട നി​​യ​​മ​​ങ്ങ​​ൾ മ​​റി​​ക​​ട​​ക്കു​​ന്ന​​താ​​ക​​രു​​തെ​​ന്ന് സു​​പ്രീംകോ​​ട​​തി. വി​​വാ​​ഹ​​ബ​​ന്ധം വേ​​ർ​​പെ​​ടു​​ത്തു​​ന്ന കാ​​ര്യ​​ത്തി​​ലും സ​​ഭാ കോ​​ട​​തി​​ക​​ൾ അം​​ഗീ​​കൃ​​ത നി​​യ​​മ​​ങ്ങ​​ളെ മ​​റി​​ക​​ട​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നും ചീ​​ഫ് ജ​​സ്റ്റീ​​സ് ജെ.​​എ​​സ്. ഖെ​​ഹ​​ർ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി. ക്രൈ​​സ്ത​​വ​​ർ പി​​ന്തു​​ട​​രു​​ന്ന കാ​​ന​​ൻ നി​​യ​​മം വ്യ​​ക്തി​​ഗ​​ത നി​​യ​​മ​​മാ​​യി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ന​​ൽ​​കി​​യ പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി ത​​ള്ളി​​ക്കൊ​​ണ്ടാ​​ണ് കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ്.

വി​​വാ​​ഹ​​മോ​​ച​​നം അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ ക​​ത്തോ​​ലി​​ക്കാ സ​​ഭ അ​​നു​​ശാ​​സി​​ക്കു​​ന്ന കാ​​ന​​ൻ നി​​യ​​മ​​ങ്ങ​​ൾ വ്യ​​ക്തി​​നി​​യ​​മ​​ങ്ങ​​ളാ​​യി അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ർ​​ണാ​​ട​​ക കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ക്ലാ​​ര​​ൻ​​സ് പ​​യ​​സാ​​ണ് ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്. മു​​സ്‌ലിം സ​​മു​​ദാ​​യ​​ത്തി​​ൽ ത​​ലാ​​ക്കി​​നു സാ​​ധു​​ത ന​​ൽ​​കു​​ന്ന​​തു പോ​​ലെ ക്രൈ​​സ്ത​​വ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ കാ​​ന​​ൻ നി​​യ​​മ പ്ര​​കാ​​ര​​മു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് സാ​​ധു​​ത ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ആ​​വ​​ശ്യം.

എ​​ന്നാ​​ൽ, കാ​​ന​​ൻ നി​​യ​​മം ക്രൈ​​സ്ത​​വ​​ർ​​ക്കു​​ള്ള വ്യ​​ക്തി​​നി​​യ​​മ​​മാ​​യാ​​ൽ ത​​ന്നെ ആ​​ത്മീ​​യ​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ലും സ​​ഭാ​​സം​​ബ​​ന്ധി​​യാ​​യ കാ​​ര്യ​​ങ്ങ​​ളി​​ലും മാ​​ത്ര​​മേ ബാ​​ധ​​ക​​മാ​​ക്കാ​​വൂ​​യെ​​ന്നു കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. വി​​വാ​​ഹ മോ​​ച​​നം അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​ത്ത​​രം വ്യ​​ക്തി​​നി​​യ​​മ​​ങ്ങ​​ൾ ബാ​​ധ​​ക​​മാ​​ക്കാ​​നും അ​​വ​​യ്ക്കു സാ​​ധു​​ത ന​​ൽ​​കാ​​നു​​മാ​​വി​​ല്ല.

വി​​വാ​​ഹ​​മോ​​ച​​ന​​വും ബ​​ന്ധം വേ​​ർ​​പെ​​ടു​​ത്ത​​ലും അ​​ട​​ക്ക​​മു​​ള്ള നി​​യ​​മ കാ​​ര്യ​​ങ്ങ​​ൾ സ​​ഭാ വി​​ഷ​​യ​​മാ​​യി ക​​ണ​​ക്കാ​​ക്കാ​​നാ​​വി​​ല്ല. ഇ​​ക്കാ​​ര്യം മോ​​ളി ജോ​​സ​​ഫും ജോ​​സ​​ഫ് സെ​​ബാ​​സ്റ്റ്യ​​നും ക​​ക്ഷി​​ക​​ളാ​​യ 1996ലെ ​​കേ​​സി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​ന്ത്യ​​യി​​ലെ അം​​ഗീ​​കൃ​​ത നി​​യ​​മ​​ങ്ങ​​ൾ​​ക്ക് സ​​മാ​​ന​​മാ​​യ നി​​യ​​മ​​ങ്ങ​​ളാ​​ണ് കാ​​ന​​ൻ നി​​യ​​മ​​ങ്ങ​​ളെ​​ന്നാ​​യി​​രു​​ന്നു ഹ​​ർ​​ജി​​ക്കാ​​രു​​ടെ വാ​​ദം. പു​​ന​​ർ വി​​വാ​​ഹ​​ത്തി​​നു സ​​ഭാ കോ​​ട​​തി​​ക​​ൾ അം​​ഗീ​​കാ​​രം ന​​ൽ​​ക​​ണ​​മെ​​ങ്കി​​ൽ വി​​വാ​​ഹ മോ​​ച​​നം ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നു ഇത് നി​​യ​​മ​​ത്തി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​ണ്. ബ​​ഹു​​ഭാ​​ര്യാ​​ത്വ​​മോ ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ ഭ​​ർ​​ത്താ​​വോ ഉ​​ണ്ടാ​​ക​​രു​​തെ​​ന്ന ഇ​​ന്ത്യ​​ൻ നി​​യ​​മ​​ങ്ങ​​ൾ​​ക്കു സ​​മാ​​ന​​മാ​​ണി​​തെ​​ന്നും ഹ​​ർ​​ജി​​ക്കാ​​ർ​​ക്കു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ സോ​​ളി സൊ​​റാ​​ബ്ജി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, പു​​​​ന​​​​ർ​​​​വി​​​​വാ​​​​ഹം ന​​​​ട​​​​ത്താ​​​​ൻ സ​​​​ഭാ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​നു​​​​മ​​​​തി മാ​​​​ത്രം പോ​​​​രെ​​​​ന്നും സി​​​​വി​​​​ൽ കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ഉ​​​​ത്ത​​​​ര​​​​വും വേ​​​​ണ​​​​മെ​​​​ന്നും1996-ലെ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യി​​​​ൽ ഉ​​​​ള്ള​​​​താ​​​​ണെ​​​​ന്നു കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ആ ​​​​വി​​​​ധി​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റ​​​​മൊ​​​​ന്നും ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. സി​​​​വി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​നം ന​​​​ട​​​​ത്തി സി​​​​വി​​​​ൽ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം പു​​​​ന​​​​ർ​​​​വി​​​​വാ​​​​ഹം ന​​​​ട​​​​ത്താ​​​​ൻ ഏ​​​​തു പൗ​​​​ര​​​​നും അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ട്. പ​​​​ള്ളി​​​​യി​​​​ൽ പു​​​​ന​​​​ർ​​​​വി​​​​വാ​​​​ഹം ന​​​​ട​​​​ത്താ​​​​ൻ സ​​​​ഭ​​​​യു​​​​ടെ നി​​​​യ​​​​മം​​​​കൂ​​​​ടി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നേ സ​​​​ഭ അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്നു​​​​ള്ളു​​​​വെ​​​​ന്നു കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. വിധിയിൽ പുതു തായി ഒന്നുമില്ലെന്നും 1996 മുത ൽ പാലിച്ചുപോരുന്ന സഭാ കോ ടതി നടപടിക്രമങ്ങളിൽ മാറ്റ മൊന്നും വരില്ലെന്നും കാനൻ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.