കാഷ്മീരിൽ എടിഎമ്മുമായി മോഷ്ടാക്കൾ മുങ്ങി
01:11 AM Jan 20, 2017 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ മൊമിനാബാദ് ഗ്രാമത്തിലെ ജമ്മു കാഷ്മീർ ബാങ്കിന്റെ എടിഎം മെഷീനുമായി മോഷ്ടാക്കൾ മുങ്ങി. എടിഎമ്മിൽ 14,56,000 രൂപ ഉണ്ടായിരുന്നതായി ബാങ്ക് അധികൃതർ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.