കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്രവിതരണകാരന് കമ്മ്യൂണിറ്റി ഫാർമസി പേയിംഗ് കൗണ്ടറിൽ നിന്ന് മരുന്ന് മാറി നൽകിയതായി പരാതി.
ഇന്നലെ രാവിലെ ഏഴോടെ കഴക്കൂട്ടത്ത് വച്ച് ബൈക്കിടിച്ച് പരിക്കേറ്റ മേനംകുളം സ്വദേശി സത്യശീലനാണ് മരുന്ന് മാറി നൽകിയത്. ഡോക്ടർ വേദനസംഹാരിക്കായി കുറിച്ച് നൽകിയ ഗുളികയ്ക്ക് പകരം രക്തസമ്മർദ്ദത്തിനുള്ള ഗുളികയാണ് ഫാർമസിയിൽ നിന്ന് നൽകിയത്.
പത്ത് ഗുളികയ്ക്ക് പകരം 20 ഗുളിക നൽകിയതിൽ സംശയതോന്നിയതിനാൽ ഫാർമസിയിൽ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകി.
ഗുളിക മാറി നൽകിയതായി പരാതി
01:14 AM Mar 30, 2017 | Deepika.com