മാണിക്കൽ പഞ്ചായത്ത് ബജറ്റ്; ഭവനരഹിതരില്ലാത്ത പഞ്ചായത്ത് ലക്ഷ്യം
01:14 AM Mar 30, 2017 | Deepika.com
വെഞ്ഞാറമൂട് : മാണിക്കൽ പഞ്ചായത്ത് ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത പഞ്ചായത്താക്കി മാറ്റുന്നതിന് ഊന്നൽ നൽകിയുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയൻ അവതരിപ്പിച്ചു. 398911638 രൂപ വരവും 384657000 ചെലവും 14254638 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രസിഡന്റ് എസ്.സുജാതയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ 30 ലക്ഷവും കിണർ റീച്ചാർജിംഗിന് മൂന്നു കോടി 60 ലക്ഷം രൂപയു വകയിരുത്തിയിട്ടുണ്ട്. വെമ്പായം മുതൽ മൂളയം ആറിന് സമീപത്തുകൂടി നടപ്പാത പണിയുന്നതിനും ഇക്കോ പാർക്ക് നിർമിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിൽ 8272000 രൂപയും കന്യാകുളങ്ങര മാർക്കറ്റ് നവീകരണത്തിന്റെ പ്രവർത്തനങ്ങൾക്കായി ആറുകോടി എഴുപത് ലക്ഷം രൂപയും വയോജന ക്ഷേമത്തിനും വനിതാ സൗഹൃദ പദ്ധതിക്കും 35 ലക്ഷം, ആംഗനവാടി പോഷകാഹാര വിതരണത്തിനും ആശ്രയാ പദ്ധതിക്കും 82 ലക്ഷം രൂപയും വകയിരുത്തി.