കോവളം: അന്തർദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആശ്വാസം പകർന്ന് ലൈറ്റ് ഹൗസ് വളപ്പിൽ ഇ - ടോയ്ലറ്റുകൾ പൊതു ജനത്തിന് തുറന്നുകൊടുത്തു.
ഇവിടെ എത്തുന്ന വിദേശി സ്വദേശി സഞ്ചാരികൾക്ക് പ്രാധമിക കർത്തവ്യങ്ങൾ നിർവഹിക്കാൻ പൊതു ടോയ്ലറ്റുകൾ ഇല്ലാതിരുന്നത് സഞ്ചാരികളെ ദുരിതത്തിലാക്കിയിരുന്നു. ലൈറ്റ് ഹൗസ് വളപ്പിൽ ഇ -ടോയ്ലറ്റുകൾ സ്ഥാപിച്ചതോടെ സ്ത്രീകളുടെ ദുരിതത്തിനാണ് ഒരു പരിധിവരെ ആശ്വാസമായിരിക്കുന്നത്. സ്വച്ച് ഭാരത് ആചരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി ഡയറക്റ്ററേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് നടത്തിവരുന്ന ശുചീകരണ ബോധവത്കരണ യജ്ഞത്തിൻറെ ഭാഗമായാണ് കോവളത്തെ ലൈറ്റ് ഹൗസ് വളപ്പിൽ ഇ- ടോയ്ലറ്റുകൾ സ്ഥാപിച്ചത്.
ഡയറക്ടർ മധുകർ ബുഡാദേ, ഡെപ്യൂട്ടി ഡയറക്ടർ രവിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ലൈറ്റ്ഹൌസ് പരിസരത്തെ ഇ -ടോയ്ലറ്റ് പൊതു ജനങ്ങൾക്ക് തുറന്നകൊടുത്തു.
കോവളത്ത് ഇ - ടേയ്ലറ്റുകൾ സ്ഥാപിച്ചു
01:14 AM Mar 30, 2017 | Deepika.com