തോ​ന്ന​യ്ക്ക​ല്‍ കോ​ള​നി​യി​ല്‍ ഭൂ​മി ത​ട്ടി​പ്പെ​ന്ന് ആ​രോ​പ​ണം; എം​എ​ല്‍​എ കോ​ള​നി സ​ന്ദ​ര്‍​ശി​ച്ചു

01:14 AM Mar 30, 2017 | Deepika.com
പോ​ത്ത​ന്‍​കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ​വ​കു​പ്പ് തോ​ന്ന​യ്ക്ക​ല്‍ കോ​ള​നി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് ഭൂ​മി ന​ല്‍​കി​യ​തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച് ഒ​രു ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. കോ​ള​നി​യി​ലെ 101 ാം ന​മ്പ​ര്‍ ബ്ലോ​ക്കി​ല്‍ താ​മ​സി​ച്ചു വ​രു​ന്ന ഷൈ​ല​ജ​യ്ക്കും മ​ക്ക​ള്‍​ക്കും നി​യ​മ​പ്ര​കാ​ര​മാ​ണ് ഭൂ​മി ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​മാ​യ​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു.
1972ല്‍ ​സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ തോ​ന്ന​യ്ക്ക​ല്‍ പ​ട്ടി​ക​ജാ​തി കോ​ള​നൈ​സേ​ഷ​ന്‍ സ്കീം ​അ​നു​സ​രി​ച്ച് 180 പേ​ര്‍​ക്ക് ര​ണ്ട​ര​യേ​ക്ക​ര്‍ വീ​തം ഭൂ​മി സ​ര്‍​ക്കാ​ര്‍ പ​തി​ച്ചു ന​ല്‍​കി. ഇ​തി​ല്‍ 50 സെ​ന്‍റ് ഭൂ​മി വീ​ടു വ​യ​ക്കാ​നും ബാ​ക്കി ര​ണ്ടേ​ക്ക​ര്‍ ഭൂ​മി കൃ​ഷി ചെ​യ്യാ​നു​ള്ള​തും പു​റ​ത്താ​ര്‍​ക്കും ഭൂ​മി ക്ര​യ​വി​ക്ര​യം പാ​ടി​ല്ലാ​ത്ത​തു​മാ​ണ്. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ പ​ത്തു പേ​രു​ടെ സ്ഥ​ലം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. ഈ ​ഭൂ​മി ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്കു ന​ല്‍​കു​ക​യാ​യി​രു​ന്നു. തോ​ന്ന​യ്ക്ക​ല്‍ കോ​ള​നൈ​സേ​ഷ​ന്‍ സ്കീം ​പ്ര​കാ​രം ഈ ​ബ്ലോ​ക്കി​ന്‍റെ അ​ന​ന്ത​ര​വ​കാ​ശം ഷൈ​ല​ജ​യ്ക്കും കു​ടും​ബ​ത്തി​നും ന​ല്‍​കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.