പ്രാദേശിക അവധി
നെയ്യാറ്റിൻകര: മേലെതെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 11 ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി നൽകി. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
റുപേ കിസാൻ കാർഡ് വിതരണം
അന്പൂരി: അന്പൂരി സർവീസ് സഹകരണ ബാങ്കിൽ നിന്നും കെസിസി വായ്പ എടുത്തിട്ടുള്ള അംഗങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശാനുസരണം തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കുവഴി റുപേ കിസാൻ കാർഡ് വിതരണം ചെയ്യുന്നതിനായി ആധാർ പകർപ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.
നികുതി ഇളവിന് അപേക്ഷ നൽകണം
വെള്ളറട : വെള്ളറട പഞ്ചായത്ത് പരിധിയിലെ കെട്ടിട ഉടമകളായ വിമുക്തഭടന്മാർ നികുതി ഇളവു ലഭിക്കുന്നതിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഏപ്രിൽ 10 നു മുന്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
അറിയിപ്പുകൾ
01:14 AM Mar 30, 2017 | Deepika.com