ആത്മഹത്യാ ഭീഷണി മുഴക്കി ടോംസ് കോളജ് വിദ്യാർഥികൾ

01:14 AM Mar 30, 2017 | Deepika.com
ശ്രീ​കാ​ര്യം: മ​റ്റ് കോ​ള​ജു​ക​ളി​ലെ​യ്ക്കു​ള്ള പ്ര​വേ​ശ​നം വൈ​കു​ന്ന​തി​ലും പ​രീ​ക്ഷ​യ്ക്ക് ഒ​രു മാ​സം മാ​ത്ര​മു​ള്ള​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​വ​താ​ള​ത്തി​ലാ​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും ടോം​സ് കോ​ള​ജി​ലെ വി​ദ്യാ​ർഥിക​ളും ര​ക്ഷി​താ​ക്ക​ളും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ലേ​യ്ക്ക് ത​ള്ളി​ക്ക​യ​റു​ക​യും വൈ​സ് ചാ​ൻ​സി​ല​റേ​യും, പ്രൊ ​വൈ​സ് ചാ​ൻ​സി​ല​റേ​യും ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.
വി​ദ്യാ​ർ​ഥി​ക​ൾ വിസി ​കു​ഞ്ചെ​റി​യ​യു​ടെ ക്യാ​ബി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് ഉ​പ​രോ​ധം ന​ട​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചോടെയും വിഷയത്തിൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കെ​എ​സ്‌യു, എഐ​എ​സ്എ​ഫ്, എബിവിപി എ​ന്നീ വി​ദ്യാ​ർ​ഥി സം​ഘ​ട​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്ഥ​ല​ത്ത് എ​ത്തി.
അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടോം​സ് കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും സ​ർ​വ​ക​ലാ​ശാ​ല കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം​നി​ല​യി​ലെ സ​ൺ​സൈ​ഡി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.