റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ്; കാ​ട്ടാ​ക്ക​ട​യ്ക്ക് പ​രി​ഗ​ണ​ന

01:12 AM Mar 30, 2017 | Deepika.com
കാ​ട്ടാ​ക്ക​ട: ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് കാ​ട്ടാ​ക്ക​ട​യി​ൽ തു​ട​ങ്ങാ​നു​ള്ള സാ​ധ്യ​ത​യേ​റി. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ന്ന​ത അ​ധി​ക്യ​ത​ർ റിപ്പോർട്ട് സമർപ്പിച്ചതായും സൂ​ച​ന​യു​ണ്ട്. കാ​ട്ടാ​ക്ക​ട റ​വ​ന്യൂ ഡി​വി​ഷ​നി​ൽ നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നിർദേശമുണ്ട്.
കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ൻക​ര താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ം ക​ണ​ക്കി​ലെ​ടു​ത്ത് ആർഡിഒ ഓ​ഫീ​സ് തു​ട​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും കാ​ട്ടാ​ക്ക​ട​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട് . ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മി​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്നും വി​വ​രാ​വ​കാ​ശ​നി​യ​മ പ്ര​കാ​രം ല​ഭ്യ​മാ​യ രേ​ഖ​യി​ലാ​ണി​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഓ​ഫീ​സ് കാ​ട്ടാ​ക്ക​ട​യി​ൽ തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
പാ​റ​ശാ​ല മു​ത​ൽ പാ​ലോ​ട് വ​രെ​യു​ള്ള മൂ​ന്ന് താ​ലൂ​ക്കു പ്ര​ദേ​ശ​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​യി വ​രു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ന്ന​താ​ണ് സൗ​ക​ര്യ​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​കാ​ട്ടു​ന്നു.​ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ലും കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​താ​യി​രി​ക്കും ഏ​റെ സൗ​ക​ര്യ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മി​ഷ​ണ​റു​ടെ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും കാ​ട്ടി നി​വേ​ദ​നം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ.