യുവാവിനെ മർദിച്ചതായി പരാതി

01:03 AM Mar 30, 2017 | Deepika.com
പെ​രു​ന്പാ​വൂ​ർ: പട്ടികജാതിക്കാ
രനായ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ പീ​ടി​ക​കു​ടി അ​ശോ​ക​ന്‍റെ മ​ക​ൻ ദേ​വാ​ന​ന്ദ് (20)നെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഒ​രു സം​ഘം ആ​ക്ര​മി​ച്ച​ത്. വീടിനു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് പോ​കു​ന്ന​തി​നു വേ​ണ്ട ി വീ​ട്ടി​ൽനി​ന്നു ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ദേ​വാ​ന​ന്ദി​നെ ആ​ക്ര​മി​ച്ച​തെ​ന്നാണ് പ​രാ​തി​യി​ൽ പ​റ​യു​ന്നത്. സം​ഭ​വം കണ്ടു ത​ട​യാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​രേ​യും സം​ഘം മ​ർ​ദി​ച്ച​താ​യും പ​റ​യു​ന്നു.പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ആശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദേ​വാ​ന​ന്ദി​നെ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേശ​പ്ര​കാ​രം സ്വ​കാ​ര്യ ആശുപ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
ദേ​വാ​ന​ന്ദി​നെ മ​ർദി​ച്ച​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി - വ​ർ​ഗ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാമെന്നാണ് യോ​ഗത്തിന്‍റെ തീരുമാനം.