അ​പേ​ക്ഷ ക്ഷ​ണി​ച്ചു

01:01 AM Mar 30, 2017 | Deepika.com
കൊ​ച്ചി: കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന സ്റ്റാ​ർ​ട്ട് അ​പ്പ് ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​വു​കോ​ട് ബ്ലോ​ക്ക് മേഖലയിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ്രോ​ഗ്രാം മാ​നേ​ജ​ർ തസ്തികയിലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാണ് നിയമനം. പ്രാ​യം 18നും 40നും മധ്യേ. യോഗ്യത: സോ​ഷ്യ​ൽ വ​ർ​ക്ക്, മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്, എ​ൻ​ജി​നിയ​റിം​ഗ് ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (​പ്ല​സ്ടു വ​രെ ക​ണ​ക്ക് ഒ​രു വി​ഷ​യ​മാ​യി​രി​ക്ക​ണം). നിശ്ചിത യോ​ഗ്യ​ത​യും ഉ​പ​ജീ​വ​ന മേ​ഖ​ല​യി​ൽ ര​ണ്ടു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വുമുള്ളവർക്ക് അപേക്ഷിക്കാം. പ്ര​തി​ഫ​ലം മാ​സം 30,000 രൂ​പ.
അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 18ന് ​വൈകുന്നേരം നാലിനു മു​ന്പായി കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് ല​ഭി​ച്ചി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സി​വി​ൽ സ്റ്റേ​ഷ​നി​ലെ കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.