ഉ​ദ്യാ​ന​ക്ക​ള​രി കോ​ഴ്സു​ക​ൾ ഏ​പ്രി​ൽ മൂ​ന്നു​ മു​ത​ൽ

01:01 AM Mar 30, 2017 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ൽ കാ​ക്ക​നാ​ടുള്ള ഇ​എം​എ​സ് സ​ഹ​ക​ര​ണ ലൈ​ബ്ര​റിയുടെ ആഭിമുഖ്യത്തിൽ കു​ട്ടി​ക​ൾ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കു​മാ​യി ന​ട​ത്തു​ന്ന ഉ​ദ്യാ​ന​ക്ക​ള​രി കോ​ഴ്സു​ക​ൾ ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ചി​ത്ര​ര​ച​ന, ചെ​സ് എ​ന്നി​വ​യി​ൽ പ്രാ​രം​ഭ കോ​ഴ്സു​ക​ളും, അ​ടി​സ്ഥാ​ന പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള​ള അ​ഡ്വാ​ൻ​സ് കോ​ഴ്സു​ക​ളു​മു​ണ്ട്. കാ​ർ​ട്ടൂ​ണ്‍ ആ​നി​മേ​ഷ​ൻ, ക്ലേ​ മോ​ഡ​ലിം​ഗ് എ​ന്നി​വ​യി​ൽ ഹ്ര​സ്വ​ദി​ന കോ​ഴ്സു​ക​ളും വീ​ട്ട​മ്മ​മാ​ർ​ക്കാ​യി ലി​ക്വി​ഡ് എം​ബ്രോ​യ്ഡ​റി, വീ​ട് അ​ല​ങ്കാ​ര​ത്തി​നു​ള​ള ഡോ​ളി ക്രാ​ഫ്റ്റ്‌വ​ർ​ക്ക് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കും. പ്ര​മു​ഖ അ​ധ്യാ​പ​ക​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ൾ ഏ​പ്രി​ൽ മേ​യ് മാ​സ​ങ്ങ​ളി​ൽ ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി ന​ട​ക്കും. പ്രവേശനത്തിനും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ണ്‍: 9847423902, 9447580024.