അമ്പലപ്പുഴ: കൊല്ലം അഴീക്കലില്‍ ഫിഷിംഗ് ഹാര്‍ബറിനു സമീപം മത്സ്യബന്ധന ബോട്ടില്‍ നിന്നു വീണ് മത്സ്യതൊഴിലാളി യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പഴയങ്ങാടി വള്ളക്കടവ് വീട്ടില്‍ വിജയന് മണി ദമ്പതികളുടെ മകന് രാജേഷ് (40)ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 10.30 നു അഴീക്കല്‍ കടലിലായിരുന്നു അപകടം. മത്സ്യ ബന്ധനവലയുമായി ബന്ധിക്കുന്ന സൈഡ് ഗ്വാലോസ് വെള്ളത്തില്‍ പോയത് എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കൂടെയുണ്ടായിരുന്നവരും മറ്റു ബോട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലില്‍ മൃതദേഹം വലയില്‍ കുടുങ്ങുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പില്‍. ഭാര്യ: സുധ. മകള്‍: ആര്‍ദ്ര.
മത്സ്യബന്ധന ബോട്ടില്‍ നിന്നു വീണു മത്സ്യത്തൊഴിലാളി മരിച്ചു
12:54 AM Mar 30, 2017 | Deepika.com