കു​​ത്തേ​​റ്റു മ​​രി​​ച്ചു

12:53 AM Mar 30, 2017 | Deepika.com
ക​​ട്ട​​പ്പ​​ന: മ​​ക​​ളു​​ടെ വീ​​ട്ടി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ ക​​ന്യാ​​കു​​മാ​​രി സ്വ​​ദേ​​ശി മ​​ക​​ളു​​ടെ അ​​യ​​ൽ​​വാ​​സി​​യു​​ടെ കു​​ത്തേ​​റ്റു മ​​രി​​ച്ചു. ക​​ന്യാ​​കു​​മാ​​രി പാ​​റ​​ശാ​​ല സ്വ​​ദേ​​ശി ഭാ​​ര​​തി ബാ​​ല​​നാ​​ണ്(67) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പു​​ളി​​യ​ന്മ​​ല അ​​ന്പ​​ല​​പ്പാ​​റ​​യി​​ലാ​​ണ് സം​​ഭ​​വം. മ​​ക​​ളു​​ടെ അ​​യ​​ൽ​​വാ​​സി കൂ​​ട​​പ്പാ​​ട്ട് ത​​ങ്ക​​ച്ച​​നും ഭാ​​ര​​തി​​യും ത​​മ്മി​​ൽ വാ​​ക്കേ​​റ്റ​​മു​​ണ്ടാ​​യി. തു​​ട​​ർ​​ന്ന് ത​​ങ്ക​​ച്ച​​ൻ ഭാ​​ര​​തി​​യെ ക​​ത്തി​​ക്കു കു​​ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യു​​ന്നു.

നെ​​ഞ്ചി​​ൽ മു​​റി​​വേ​​റ്റ ഭാ​​ര​​തി​​യെ ക​​ട്ട​​പ്പ​​ന പോ​​ലീ​​സെ​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​വ​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ണ്‍​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ത​​ങ്ക​​ച്ച​​ൻ ഒ​​ളി​​വി​​ലാ​​ണ്. ക​​ട്ട​​പ്പ​​ന പോ​​ലീ​​സ് മേ​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.