കിടങ്ങൂർ: ബൈക്ക് നിയന്ത്രണം വിട്ടു ഇലക് ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. അടിമാലി വാളറ കല്ലുവിള ഷാജി ജോണ് (44) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 5.30ന് അയർക്കുന്നം-കിടങ്ങൂർ റോഡിൽ പോളയ്ക്കൽ പടിയിലായിരുന്നു അപകടം. പുനലൂരിലുള്ള തറവാട്ടുവീട്ടിൽ പോയി തിരികെ വരും വഴി നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
സംസ്കാരം ഇന്നു 11ന് ഇരുന്നൂറേക്കർ പെന്തക്കോസ്ത് പള്ളിയിൽ. ബറ്റ്സിയാണ് ഭാര്യ. മക്കൾ: സ്റ്റെബിൻ, ശ്യാം, ഫേബാ.
ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
12:52 AM Mar 30, 2017 | Deepika.com