മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ആസ്ഥാനത്ത് ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. നോട്ട് റദ്ദാക്കലിനെതിരേ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടിയായ ‘ആർബിഐ ഘെരാവോ’ മുതിർന്ന പാർട്ടി നേതാക്കൾ ഉദ്ഘാടനം ചെയ്തു.
അഹമ്മദാബാദിൽ മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെ പ്രകടനത്തിനു നേതൃത്വം നല്കി. ബാങ്ക് അടയ്ക്കാൻ ശ്രമിക്കവെ ഷിൻഡെ അടക്കം 130 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാഗ്പുരിൽ മാർച്ചിനെതിരേ പോലീസ് ലാത്തി വീശി.
ഡൽഹിയിൽ അഹമ്മദ് പട്ടേൽ എംപി, രാജ്യസഭ പ്രതിപക്ഷ നേതാവ് ആനന്ദ് ശർമ, മുതിർന്ന നേതാക്കന്മാരായ അജയ് മാക്കൻ, പി.സി. ചാക്കോ തുടങ്ങിയവർ ജന്തർമന്തറിലെ ആർബിഐ ഓഫീസിലേക്ക് മാർച്ച് നയിച്ചു. മുംബൈയിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ അശോക് ചവാന്റെ നേതൃത്വത്തിലായിരുന്നു സമരം.
ആർബിഐ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം
12:51 AM Jan 19, 2017 | Deepika.com