വിവാദ ബിജെപി നേതാവ് സംഗീത് സോമിനെതിരേ കേസ്
12:51 AM Jan 19, 2017 | Deepika.com
മീററ്റ്: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനു വിവാദ ബിജെപി നേതാവ് സംഗീത് സോമിനും മറ്റു രണ്ടു പേർക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദാദ്രി സംഭവവുമായി ബന്ധപ്പെട്ട പ്രസംഗവും മുസാഫർ നഗർ കലാപത്തിനിടെയുള്ള അറസ്റ്റും ഉൾപ്പെടുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനാണു കേസെടുത്തിരിക്കുന്നത്.