കമ്പം: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. എറണാകുളം തോപ്പുംപടി സ്വദേശി സുൾഫിക്കറാണ് 375 ഗ്രാം കഞ്ചാവുമായി കമ്പത്ത് പിടിയിലായത്.കമ്പത്തുനിന്നു കഞ്ചാവുവാങ്ങി എറണാകുളത്തെത്തിച്ചു വിൽപന നടത്തുകയാണു പതിവെന്നു ഉദ്യോഗസ്ഥർ പറയുന്നു. ഇതിനായി കമ്പത്തുനിന്നു കഞ്ചാവ് വാങ്ങി ബസിൽ കമ്പംമെട്ടിലെത്തി.
ഇവിടെനിന്നു നെടുങ്കണ്ടത്തേക്കു പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണു സംശയംതോന്നിയ എക്സൈസ് സംഘം പരിശോധന നടത്തി കഞ്ചാവ് കണ്ടെടുത്തത്.
കഴിഞ്ഞ വർഷം പീരുമേട് എക്സൈസും സുൾഫിക്കറിനെ കഞ്ചാവു കേസിൽ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇപ്പോൾ വീണ്ടും പിടിയിലായത്.
കഞ്ചാവുമായി യുവാവ് പിടിയിൽ
12:51 AM Jan 19, 2017 | Deepika.com