വീൽചെയർ നൽകി
12:40 AM Mar 30, 2017 | Deepika.com
തലയാഴം: വെച്ചൂർ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തലയാഴം സബ് രജിസ്ട്രാർ ഓഫീസിലെത്തുന്ന വയോധികർക്കു ഉപയോഗിക്കാനായി വീൽചെയർ നൽകി. തലയാഴം സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന യോഗത്തിൽ തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.പുഷ്കരൻ, സബ് രജിസ്ട്രാർ എൻ.കെ.ശ്രീരാമചന്ദ്രന് വീൽചെയർ കൈമാറി. പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.ദേവരാജൻ, ആധാരമെഴുത്ത് അസോസിയേഷൻ പ്രസിഡന്റ് ബാബു, സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രാജേഷ് രാജൻ, പ്രസിഡന്റ് രാഹുൽമോൻ, ട്രഷറർ വിനോദ്കുമാർ, പ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.