കുറുപ്പന്തറ: കുറുപ്പന്തറ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകൂന്നേരം 5.30ന് നടക്കുന്ന സമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നാണ് കെട്ടിടം നിർമിക്കാൻ ധനസഹായം ലഭ്യമാക്കിയത്.
യോഗത്തിൽ ലൈബ്രറിയുടെ മുതിർന്ന പ്രവർത്തകരായ കെ.ടി. ജെയിംസ് കളരിപ്പറന്പിൽ, കെ.ജെ. കുര്യൻ കൊല്ലംപറന്പിൽ, കെട്ടിടനിർമാണ കമ്മിറ്റി കണ്‍വീനർ സാലസ് തോമസ് കണ്ടാരപ്പള്ളി എന്നിവരെ ആദരിക്കും. പഞ്ചയത്ത് പ്രസിഡന്റ് ജോണ്‍ നീലംപറന്പിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലി, കെ.സി. മാത്യു, ജനപ്രതിനിധികളായ മോളി ലൂക്കോസ്, സി.എം. ജോർജ്, മഞ്ചു അജിത്ത്, ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി കെ.ആർ. ചന്ദ്രമോഹൻ, ടി.കെ. നാരായണൻനായർ, ലൈബ്രറി പ്രസിഡന്റ് എസ്.പി. ഉണ്ണികൃഷ്ണൻനായർ, സെക്രട്ടറി ഒ.എസ്. ജോണ്‍ തുടങ്ങിയവർ പ്രസംഗിക്കും.
കുറുപ്പന്തറ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന്
12:40 AM Mar 30, 2017 | Deepika.com