റോഡിലെ ഗർത്തം കോണ്ക്രീറ്റ് ചെയ്തു
12:37 AM Mar 30, 2017 | Deepika.com
മൂവാറ്റുപുഴ: വെള്ളൂർകുന്നം ബൈപാസ് റോഡിലെ ഗർത്തത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനാൽ മൂവാറ്റുപുഴ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഗർത്തം കോണ്ക്രീറ്റ് ചെയ്തു. കേബിൾ സ്ഥാപിക്കാൻ റോഡ് വെട്ടിമുറിച്ചതു മൂലമാണ് ഗർത്തം ഉണ്ടായത്. മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് ജിജോ പാപ്പാലിൽ, സെക്രട്ടറി മുസ്തഫ കൊല്ലംകുടി, അപ്പയ്ക്കൽ മുഹമ്മദ്, ബിജു നിരപ്പ്, പരീത് ഇഞ്ചക്കുടി, എം.ടി സന്തോഷ് ,സത്താർ പള്ളിച്ചിറങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.