കെപിഎസ്ടിഎ ധർണ
12:37 AM Mar 30, 2017 | Deepika.com
കോലഞ്ചേരി: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് കെപിഎസ്ടിഎ കോലഞ്ചേരി ഉപജില്ലാ കമ്മിറ്റി ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സി.പി. ജോയി ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് ബിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.വി. ബേബി, ഡിസിസി ജനറൽ സെക്രട്ടറി സുജിത്ത് പോൾ, കുര്യാക്കോസ് ടി. ഐസക്ക്, ബിജു വർഗീസ്, ഷിബു ജോർജ്, കെ.പി. ബിനു, പി.കെ. ദേവരാജൻ, എം.യു. ജോയി, ഡിനു മാത്യു, ജോബിൻ പോൾ വർഗീസ്, ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.